Jinto Joy Chethalan Aka Achayan

Jinto Joy Chethalan Aka Achayan Jinto Joy Chethalan Aka Achayan
0 76.214435

no images yet

SHARE WITH OTHERS
SITE SENSE TAGS
See new updates

Jinto Joy Chethalan Aka Achayan

Latest Updates

ഓറഞ്ച്
**********
കുറച്ച് സമയം മുൻപ് എൻറെ വീട്ടിൽ ഒരു അപ്പൂപ്പൻ വന്നു. ഭിക്ഷക്കാരൻ , യാചകൻ അങ്ങനെയാണ് സമൂഹം കൊടുത്തിരിക്കുന്ന മേൽവിലാസം പക്ഷെ എനിക്ക് അങ്ങനെ വിളിക്കാൻ ഇഷ്ട്ടം അല്ല . അവരും മനുഷ്യരല്ലേ , ആരോഗ്യമുള്ള ഒത്തിരി ആളുകൾ ഇതൊരു ജോലി ആയും തട്ടിപ്പ് ആയും കൊണ്ട് നടക്കുന്നത് ശെരിയാണ്‌ പക്ഷെ ഈ ലോകത്ത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനാജനകമായ കാര്യം മറ്റൊരാളുടെ മുൻപിൽ കൈനീട്ടുക എന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത്....

ഞാൻ ചേച്ചിയോട് പറഞ്ഞു കുറച്ച് പൈസ എടുപ്പിച്ചു . ഞാൻ ഓറഞ്ച് കഴിച്ചിരിക്കുന്ന സമയം ആയിരുന്നു എൻറെ കൈയ്യിൽ 2 ഓറഞ്ച് അല്ലികളും ഉണ്ടായിരുന്നു . ഞാൻ പൈസ കൊടുത്തിട്ട് എൻറെ കയ്യിലെ ഓറഞ്ച് അല്ലികൾ നീട്ടിയിട്ട് പറഞ്ഞു " അപ്പൂപ്പാ ഞാൻ ഓറഞ്ച് കഴിക്കുക ആയിരുന്നു എൻറെ കൈയ്യിൽ ഇനി ഇതേ ഒള്ളൂ , ഇതു അപ്പൂപ്പനു". അപ്പൂപ്പൻ ഒന്ന് ചിരിച്ചു എന്നിട്ട് അതു വാങ്ങിച്ചു . എന്നോട് പറഞ്ഞു മോനെ നല്ലത് വരും എന്ന്..

എനിക്ക് അതു കേട്ടപ്പോൾ സന്തോഷം തോന്നി , ഇപ്പോളും ഈ പ്രായത്തിൽ ഭക്ഷണം കഴിക്കാൻ ഇങ്ങനെ എല്ലാ വീട്ടിലും പോയി കൈ നീട്ടേണ്ടിവരുന്നലോ എന്ന് ആലോചിച്ചപ്പോൾ അതിലേറെ സങ്കടവും . വേറെ എന്തേലും വേണോ അപ്പൂപ്പാ എന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ട എന്ന് പറഞ്ഞ് അപ്പൂപ്പൻ നടന്നു ...

ഞാൻ അതു നോക്കി നിന്നു . അടുത്തവീട്ടിലെ കുട്ടി അവിടെ നിൽക്കണ ഉണ്ടായിരുന്നു . കുട്ടിയെ കണ്ടപ്പോൾ അപ്പൂപ്പൻ നിന്നു , പുഞ്ചിരിയോടെ എന്തോ ചോദിച്ചിട്ട് അപ്പൂപ്പൻ 2 ഓറഞ്ച് അല്ലികളിൽ ഒന്ന് അവൻറെ നേരെ നീട്ടി . അപ്പോഴാണ് എൻറെ കണ്ണുകൾ ശെരിക്കും നിറഞ്ഞത് , തനിക്ക് കിട്ടിയതിൽ പകുതി വേറെ ഒരാൾക്ക് കൊടുക്കാൻ തയ്യാറായ ആ വലിയ മനസ് കണ്ടപ്പോൾ ..

ഞാൻ എന്ത് മനുഷ്യനാണ് അടുത്ത വീട്ടിലെ ആ കുഞ്ഞുകുട്ടിക്ക്പ്പോലും കൊടുക്കാതെ തനിച്ച് ഇരുന്ന് ഓറഞ്ച് തിന്ന കൊടുംഭീകരൻ . ഞാൻ ചെയ്തത് ശെരിയായില്ല എന്ന് കുറ്റബോധം തോന്നി , വീട് മുഴുവൻ പരതി അവസാനം ഒരു ഓറഞ്ച് കണ്ടുപിടിച്ചു .. ഒന്നും നോക്കിയില്ല അതുകൊണ്ട് അടുത്ത വീട്ടിലേക്ക് ...

അവിടെ ചെന്ന് ഓറഞ്ച് കൊടുത്തപ്പോൾ അവിടെ ഉള്ളവരുടെ വക ഒരു കൂട്ടചിരി .. ഓറഞ്ച് വേണ്ട എന്നും , നീ തന്നെ കഴിച്ചോ , ഇവിടെ ഓറഞ്ച് ഉണ്ട് എന്നും കമന്റ്‌ ... ഞാൻ ചമ്മി തിരിച്ച് നടന്നപ്പോൾ അടുത്ത കമന്റ്‌ , നിന്റെ അമ്മ ഇന്നലെ ഇവിടെ ഓറഞ്ച് കൊണ്ട് തന്നിരുന്നു ...

Jinto Joy Chethalan

   Over a month ago
SEND